ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. സെന്‍സെക്‌സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തില്‍ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മികച്ച കോര്‍പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍ക്കും ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങള്‍ക്കുമിടയില്‍ ദിനവ്യാപാരത്തിനിടെ നഷ്ടവം നേട്ടവും സൂചികകളില്‍ മാറിമാറി പ്രകടമായി. കിറ്റക്‌സ് ഓഹരി രണ്ടാം ദിവസവും നഷ്ടത്തിലായി.

അഞ്ചുശതമാനത്തോളം നഷ്ടത്തില്‍ 175 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. എച്ച്‌സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും നേട്ടമുണ്ടാക്കി. സെക്‌റല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, റിയാല്‍റ്റി, മെറ്റല്‍ സൂചികകളും ഉയര്‍ന്നു. നിഫ്റ്റി ഐടി സൂചിക ഒരുശതമാനം നഷ്ടം നേരിട്ടു.

Top