മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തില്‍ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്‌സിലുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോര്‍ത്തിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. അതേസമയം, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ നേട്ടംതുടര്‍ന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.32ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.78ശതമാനവുമാണ് ഉയര്‍ന്നത്.