മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. മൂന്നാമത്തെ ദിവസവും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് നേട്ടം പരിമിതപ്പെടുത്തിയത്. അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു.
സെന്‍സെക്‌സ് 55 പോയന്റ് നേട്ടത്തില്‍ 58,305ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 17,369ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്,സ്‌മോള്‍ക്യാപ് സൂചികകളില്‍ നേട്ടം തുടര്‍ന്നു. ഭാരതി എയര്‍ടെല്‍, ടാറ്റാസ്റ്റീല്‍, ബജാജ്ഫിന്‍സര്‍വ്, ഐടിസി, ഏഷ്യന്‍ പെയിന്റ്, ടിസിഎസ്,ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, മാരുതി, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഐസിഎസ് സി ബാങ്ക്,കൊട്ടക് ബാങ്ക്, സണ്‍ഫാര്‍മ, റിലയന്‍സ്, എംആന്‍ഡ് എം, ബജാജ്ഫിനാന്‍സ്, ആക്‌സിസ്ബാങ്ക്, ബജാജ് ഓട്ടോ, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ് 0.56 ശതമാനം നേട്ടത്തിലും സ്‌മോള്‍ക്യാപ് 0.52 ശതമാനം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാല്‍റ്റി, ഫാര്‍മ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദംനേരിട്ടത്.