മുംബൈ: കാര്യമായ നേട്ടമില്ലാതെ രണ്ടാം ദിവസവും ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 28.73 പോയന്റ് താഴ്ന്ന് 54,525.93ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തില്‍ 16,282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്യു സ്റ്റീല്‍, ഐഒസി, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്.
ശ്രീ സിമെന്റ്‌സ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.നിഫ്റ്റി മെറ്റല്‍ സൂചിക മൂന്നുശതമാനവും എനര്‍ജി ഒരുശതമാനവും നേട്ടമുണ്ടാക്കി. ഫാര്‍മ ഒരുശതമാനം താഴുകയും ചെയ്തു. രണ്ടാം ദിവസവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.