മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെന്‍സെക്‌സ് 141 പോയന്റ് നേട്ടത്തില്‍ 54,696ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 16,330ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, എന്‍ടിപിസി, അള്‍ട്രടെക് സിമെന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കാഡില ഹെല്‍ത്ത്‌കെയര്‍, ആപ്‌ടെക്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ബജാജ് ഇലക്ട്രിക്കല്‍സ്, ബാറ്റ ഇന്ത്യ, ബിര്‍ള കേബിള്‍ ഉള്‍പ്പടെയുള്ള കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.