മുംബൈ: റിയാല്‍റ്റി, എനര്‍ജി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തില്‍ സൂചികകളില്‍ കുതിപ്പ് തുടരുന്നു. സമ്പദ്ഘടനയില്‍ ഉണര്‍വ് പ്രകടമായതാണ് വിപണി നേട്ടമാക്കിയത്. നിര്‍മാണ, കാര്‍ഷികമേഖലകളിലെ മുന്നേറ്റമാണ് സമ്പദ്ഘടനക്ക് കരുത്തായത്.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 129 പോയന്റ് നേട്ടത്തില്‍ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയര്‍ന്ന് 17,168ലുമെത്തി. ആക്‌സിസ് ബാങ്ക് മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി. എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ തുടങ്ങിയ ഒഹരികളും നേട്ടത്തിലാണ്.
എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.