മുംബൈ: ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16.65 പോയന്റ് നഷ്ടത്തില്‍ 8655.50ലും സെന്‍സെക്‌സ് 0.1 പോയന്റ് താഴ്ന്ന് 28,124.45ലുമെത്തി.
ബിഎസ്ഇയിലെ 966 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 961 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സിപ്ല, എസ്ബിഐ, ഐടിസി, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ലുപിന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.