തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്‌സ് 34 പോയന്റ് ഉയര്‍ന്ന് 46060ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 13479ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1454 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 499 ഓഹരികള്‍ നഷ്ടത്തിലുമാണ്. 63 ഓഹരികള്‍ക്ക് മാറ്റമില്ല.

വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിനാന്‍സ്, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും ഒഎന്‍ജിസി, ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.07ശതമാനവും സ്‌മോള്‍ക്യാപ് 0.83ശതമാനവും ഉയരത്തിലാണ്.

Top