Stock Listings-NSE -progress

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ എന്‍.എസ്.ഇ. (നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്) ഓഹരികള്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികളില്‍ കൂടുതല്‍ പുരോഗതി നേടി.

കുറഞ്ഞ കാലയളവിനുള്ളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ എക്‌സ്‌ചേഞ്ച് സ്വീകരിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.എസ്.ഇ. ബോര്‍ഡ് യോഗം ഇതിനായി നാല് ജോയിന്റ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ജെ.എം. ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവരാണ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍.

പ്രൈസ് വാട്ടര്‍ഹൗസിനെ നടപ്പ് സാമ്പത്തിക വര്‍ഷം നിലവിലുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ക്കൊപ്പം സംയുക്ത സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായും നിയമിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും ഈ തീരുമാനങ്ങള്‍.

ഈ നടപടികളെല്ലാം ലിസ്റ്റിങ് പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ചുമതലകള്‍ ഏല്പിക്കാനും എന്‍.എസ്.ഇ. ഉദ്ദേശിക്കുന്നുണ്ട്.

Top