stock market

മുംബൈ:ഓഹരി സൂചികകളില്‍ സെന്‍സെക്‌സ് നേട്ടത്തോടെയും നിഫ്റ്റിയില്‍ നഷ്ടത്തോടെയും തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 11 പോയന്റ് ഉയര്‍ന്ന് 28364ലിലും നിഫ്റ്റി 9 പോയന്റ് താഴ്ന്ന് 8795ലുമെത്തി.

ബിഎസ്ഇയിലെ 914 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്‍ഡാല്‍കോ, ഭാരതി ഇന്‍ഫ്രടെല്‍, ഗ്രാസിം, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ബിപിസിഎല്‍, എസിസി, അംബുജ സിമെന്റ്‌സ്, ഇന്‍ഫോസിസ്, ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top