മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 231.41 പോയന്റ് നേട്ടത്തില്‍ 30126.21ലും നിഫ്റ്റി 47.95 പോയന്റ് ഉയര്‍ന്ന് 9359.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1412 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ആര്‍ബിഐയെ ശക്തിപ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സാണ് വിപണിക്ക് തുണയായത്. ബാങ്കിങ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.