ദീപാവലി കഴിഞ്ഞിട്ടും ഉണര്‍വില്ലാതെ ഓഹരി വിപണി. കേന്ദ്രസര്‍ക്കാര്‍ ഇന്ധന തീരുവ കുറച്ചെങ്കിലും വിപണിക്ക് ഇത് വലിയ നേട്ടം ഉണ്ടാക്കിയില്ല. വരുന്ന ആഴ്ചയിലും കുതിച്ചുചാട്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ അവസാന ആഴ്ചകളില്‍ താഴേക്ക് പോയ ഓഹരി വിപണിയില്‍ വലിയ കുതിച്ചു ചാട്ടങ്ങള്‍ ഇപ്പോഴും പ്രകടമായിട്ടില്ല.
ദീപാവലി ആഘോഷ നാളുകളിലെ പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടു. ക്രൂഡ് ഓയിലിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും വിലവര്‍ധന ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ചെറുകിട നിക്ഷേപകരെയാണ് ഇത് ഏറെ ബാധിച്ചത്. വരുന്ന ആഴ്ച ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.