മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 35.19 പോയിന്റ് നേട്ടത്തില്‍ 34450.77ലും നിഫ്റ്റി 20.65 പോയിന്റ് ഉയര്‍ന്ന് 10584.70ലുമാണ് ക്ലോസ് ചെയ്തത്.
ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോ കോര്‍പ്പ് (0.93%) എന്നിവ നഷ്ടത്തിലുമായിരുന്നു.