മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. സെന്‍സെക്‌സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 623.75 പോയിന്റ് താഴ്ന്ന് 36,958.16 ലും നിഫ്റ്റി 183.30 പോയിന്റ് നഷ്ടത്തില്‍ 10,925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയിലെ 797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്‍പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.
ഇന്ത്യ ബുള്‍സ് ഹൗസിങ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഗെയില്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, യു.പി.എല്‍, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.