മുംബൈ: സെന്‍സെക്‌സ് 216.24 പോയിന്റ് നഷ്ടത്തില്‍ 34,949.24ലിലും നിഫ്റ്റി 55.40 പോയിന്റ് താഴ്ന്ന് 10,633.30ലും നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ആണ് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
ബാങ്കിങ്, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1242 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1438 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എംആന്റ്എം, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍, ലുപിന്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വീഴ്ചയുമാണ് സൂചികകളുടെ കരുത്തു ചോര്‍ത്തിയത്.