സെന്‍സെക്‌സ് 303 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 303.60 പോയിന്റ് ഉയര്‍ന്ന് 34445.75ലും നിഫ്റ്റി 91.60 പോയിന്റ് നേട്ടത്തില്‍ 10,582.60ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, സിപ്ല, ഐടിസി, എസ്ബിഐ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top