മുംബൈ: രണ്ടാം ദിവസവും സമ്മര്‍ദം നേരിട്ട വിപണി ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം, മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.
സെന്‍സെക്‌സ് 29 പോയന്റ് നഷ്ടത്തില്‍ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര, ബിപിസിഎല്‍, ഗ്രാസിം, കോള്‍ ഇന്ത്യ, യുപിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റാന്‍ കമ്പനി, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എന്‍ടിപിസി, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടിസിഎസ്, ബ്രിട്ടാനിയ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, മീഡിയ, ഓട്ടോ, ഫാര്‍മ സൂചികകള്‍ നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്ക്യാപ് 0.81ശതമാനവും സ്‌മോള്‍ ക്യാപ് 0.34ശതമാനവും ഉയര്‍ന്നു. മനുഷ്യ നിര്‍മിത ഫൈബര്‍, ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ മേഖലകളില്‍ 10,683 കോടി രൂപയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎല്‍ഐ)നടപ്പാക്കാന്‍ കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കിയതും ബന്ധപ്പെട്ട മേഖലയില്‍ പ്രതിഫലിച്ചു.