മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍ നിന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ കുതിച്ചുയര്‍ന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തില്‍ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയര്‍ന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലാഭമെടുപ്പിനെതുടര്‍ന്ന് സമ്മര്‍ദം നേരിട്ട സെന്‍സെക്‌സ് 51,936ലേക്കും നിഫ്റ്റി 15,606ലേയ്ക്കും താഴ്ന്ന ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ആഗോള വിപണിയിലെ നേട്ടവും ഐടി, പൊതുമേഖല ബാങ്ക്, ഫാര്‍മ, എഫ്എംസിജി ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതുമാണ് സൂചികകള്‍ നേട്ടമാക്കിയത്.
77 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്യുന്നതിനു മുമ്പ് 655 പോയന്റിന്റെ ചാഞ്ചാട്ടമാണ് അതിജീവിച്ചത്. ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഡിവീസ് ലാബ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
മൂന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ എന്‍എസ്ഡിഎല്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു.
കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.27 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.