റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി

Sensex

മുംബൈ: ഓഹരി സൂചികകള്‍ എക്കാലത്തെയും റെക്കോഡ് തിരുത്തി. ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് തുണയായത്. സെന്‍സെക്സ് 174.29 പോയന്റ് നേട്ടത്തില്‍ 52,474.76ലും നിഫ്റ്റി 61.60പോയന്റ് ഉയര്‍ന്ന് 15,799.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തുടങ്ങിയതും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുറവുണ്ടായതും മണ്‍സൂണ്‍ പ്രതീക്ഷയുമൊക്കെയാണ് വിപണിയില്‍ പ്രതിഫലിച്ചത്.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14ശതമാനം നേട്ടത്തിലും സ്മോള്‍ ക്യാപ് സൂചിക 0.4ശതമാനം ഉയര്‍ന്നുമാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി മെറ്റല്‍ സൂചിക മൂന്നു ശതമാനവും ഐടി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സുചികകള്‍ ഒരു ശതമാനത്തോളം താഴുകയും ചെയ്തു.

 

Top