മുംബൈ: ദിനവ്യാപാരത്തിലെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി മൂന്നാം ദിവസവും സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തില്‍ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെന്‍സെക്‌സ് 393 പോയന്റ് ഉയര്‍ന്നെങ്കിലും കനത്ത ചാഞ്ചാട്ടത്തെ തുടര്‍ന്ന് താഴേക്കുപോയി.
ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, റിലയന്‍സ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ഐടി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. അതേസമയം, സ്‌മോള്‍ ക്യാപ് സൂചിക 0.5ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.33ല്‍ ക്ലോസ് ചെയ്തു. 74.22 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.