ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു ; സെന്‍സെക്‌സ് 68.71പോയിന്റ് താഴ്ന്നു

stock-exchange

മുംബൈ: സെന്‍സെക്‌സ് 68.71 പോയിന്റ് താഴ്ന്ന് 35965.02ലും നിഫ്റ്റി 22 പോയിന്റ് നഷ്ടത്തില്‍ 11027.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ഓഹരികള്‍ ആദ്യ വ്യാപാരത്തില്‍ നഷ്ടത്തിലായിരുന്നു. ബജറ്റിന് മുന്നോടിയായി വിദേശ ഫണ്ടുകള്‍ 105.56 കോടി രൂപയുടെയും ആഭ്യന്തര നിക്ഷേപകര്‍ 282.65 കോടി രൂപയുടെയും ഓഹരികള്‍ വിറ്റൊഴിഞ്ഞതാണ് സൂചികകളെ ബാധിച്ചത്.

ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1729 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

അതേസമയം കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്പിസിഎല്‍, റിലയന്‍സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Top