സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 300.16 പോയിന്റ് താഴ്ന്ന് 33,746.78ലും നിഫ്റ്റി 99.50 പോയിന്റ് നഷ്ടത്തില്‍ 10,358.90ലുമാണ് ക്ലോസ് ചെയ്തത്.

ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടിസിഎസ്, എംആന്റ്എം, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top