സെന്‍സെക്‌സ് 318 പോയിന്റ് ഉയര്‍ന്ന് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 318.20 പോയിന്റ് നേട്ടത്തില്‍ 34663.11ലും നിഫ്റ്റി 83.50 പോയിന്റ് ഉയര്‍ന്ന് 10513.90ലുമാണ് ക്ലോസ് ചെയ്തത്.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എസ്ബിഐ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top