ഓഹരി സൂചികകള്‍ സെന്‍സെക്‌സ് 15.75 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex-pic

മുംബൈ: അഞ്ചുദിവസത്തിനു ശേഷം ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 15.75 പോയിന്റ് നേട്ടത്തില്‍ 36,155.73ലും നിഫ്റ്റി 2.30 പോയിന്റ് ഉയര്‍ന്ന് 11086ലും വ്യാപാരം അവസാനിപ്പിച്ചു.

എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ലുപിന്‍, ഐടിസി, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ബിഎസ്ഇയിലെ 1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1895 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്നാല്‍ എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ലുപിന്‍, ഐടിസി, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Top