ന്യൂഡല്‍ഹി: സ്റ്റോക്ക് മാര്‍ക്കറ്റുകളെ സൈബര്‍ ഭീഷണിയില്‍നിന്ന് സംരക്ഷിക്കാന്‍ നിയന്ത്രണ സമിതിയായ സെക്യൂരിറ്റിസ് എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഇടപെടുന്നു.
ഇതിനായി ഐടി സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കം. സാങ്കേതിക സംവിധാനങ്ങളും ശൃംഖലയും വിവരങ്ങളും സുരക്ഷിതമാക്കാനാവശ്യമായ നടപടികളെടുക്കാന്‍ സെബി സ്റ്റോക്ക് എക്‌ചേഞ്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
സൈബര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സെബി കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനായിരിക്കും ഐടി സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുക.
സെബിയും അനുബന്ധ സ്ഥാപനങ്ങളും സൈബര്‍ സുരക്ഷയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇദ്ദേഹം സഹായിക്കും. ശൃംഖലയില്‍ സുരക്ഷാ പാളിച്ചയുണ്ടോയെന്ന് പരിശോധിക്കാനും സെബി സംവിധാനം ഏര്‍പ്പെടുത്തും. ഉണ്ടെങ്കില്‍ തിരുത്തും.
സൈബര്‍ ആക്രമണമുണ്ടായാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും സെബിക്ക് ഇതിലൂടെ കഴിയും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഐടി രംഗത്ത് സൈബര്‍ സുരക്ഷാ മേഖലയിലും ഐടി സിസ്റ്റംസ് ഓഡിറ്റിലും 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകളില്‍നിന്ന് സെബി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ ബാങ്ക്, ധനകാര്യം, ഐടി തുടങ്ങിയ സ്ഥാപനങ്ങളിലേതിന്റെയെങ്കിലും മേധാവിയായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണമെന്നും സെബി നിഷ്‌കര്‍ഷിക്കുന്നു.