മുംബൈ: മികച്ചനേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി സൂചികകള്‍ ഉച്ചകഴിഞ്ഞതോടെ കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 429.58 പോയിന്റ് നഷ്ടത്തില്‍ 33,317.20ലും നിഫ്റ്റി 109.60 പോയിന്റ് താഴ്ന്ന് 10,249.25ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.
ഐസിഐസിഐ ബാങ്ക് ഉള്‍പ്പടെയുള്ള സ്വകാര്യ ബാങ്കുകള്‍ ഗീതാഞ്ജലി ജെംസിന്റെ മെഹുല്‍ ചോക്‌സിക്ക് നല്‍കിയ വായ്പ വിവരങ്ങള്‍ പുറത്തുവന്നതാണ് സൂചികകളെ ബാധിച്ചത്. സിപ്ല, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌സിഎല്‍ ടെക്, അദാനി പോര്‍ട്‌സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, ലുപിന്‍, മാരുതി സുസുകി, ടിസിഎസ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഐടിസി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.