മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നു ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഒരാഴ്ചയിലെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ആണ് സൂചിക ഇന്ന് നഷ്ടത്തോടെ ആരംഭിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 95 പോയന്റ് താഴ്ന്ന് 34096ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തില്‍ 10454ലിലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 466 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 915 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സിപ്ല, ഐടിസി, എംആന്റ്എം, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, കൊട്ടക് മഹിന്ദ്ര, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.