മുംബൈ: നേട്ടമില്ലാതെ ഓഹരി വിപണി. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 30 പോയന്റ് താഴ്ന്ന് 37611ലും നിഫ്റ്റി 3 പോയന്റ് താഴ്ന്ന് 11106ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 812 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 551 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, സിപ്ല, ഗെയില്‍, ബജാജ് ഓട്ടോ, യുപിഎല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, വിപ്രോ, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.