സെന്‍സെക്‌സ് 151 പോയന്റ് താഴ്ന്ന് നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഒഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 151 പോയന്റ് താഴ്ന്ന് 36830ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 10903ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 369 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം, ബാങ്ക്, ലോഹം, ഐടി,വാഹനം, ഓഹരികളാണ് നഷ്ടത്തിലുമാണ്. അതേസമയം ഫാര്‍മ ഓഹരികള്‍ നേട്ടത്തിലുമാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്,സണ്‍ ഫാര്‍മ,ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, യുപിഎല്‍, തുടങ്ങിയ ഓഹരികള്‍ നേടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഹീറോ മോട്ടോഴ്സ്, യെസ് ബാങ്ക്,ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top