മുംബൈ:തുടര്‍ച്ചയായ ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടം. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലാകുകയായിരുന്നു. സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 34017ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തില്‍ 10034ലിലുമാണ് വ്യാപാരം നടക്കുന്നത്.
ബാജാജ് ഓട്ടോ, സിപ്ല, യുപിഎല്‍, വേദാന്ത, എച്ച്സിഎല്‍ ടെക്, വിപ്രോ, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സണ്‍ ഫാര്‍മ,എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
ബജാജ് ഫിന്‍സര്‍വ്, ഐഒസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര,ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാനിയ,ടൈറ്റാന്‍ കമ്പനി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.