ഓഹരി സൂചികകളിൽ നഷ്ടം;സെൻസെക്‌സ് 121 പോയന്റ് നഷ്ടത്തിൽ

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്ക് ശേഷം ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്‌സ് 121 പോയന്റ് നഷ്ടത്തിൽ 51,219ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 15,081ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 824 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 349 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല.

ഏഷ്യൻ പെയിന്റ്‌സ്, അൾട്രടെക് സിമെന്റ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, സൺ ഫാർമ, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്‌സ്, ടൈറ്റാൻ കമ്പനി, ഗെയിൽ ഇന്ത്യ, ഹിൻഡാൽകോ, അരബിന്ദോ ഫാർമ തുടങ്ങി 330 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

Top