മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 26 പോയന്റ് നഷ്ടത്തില്‍ 27231ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 8409ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയില്‍ 498 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 278 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്
രൂപയുടെ മൂല്യത്തില്‍ 12 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 68.20 ആണ് രൂപയുടെ മൂല്യം.