മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 63 പോയന്റ് നഷ്ടത്തില്‍ 33,187ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10,286ലുമാണ് വ്യാപാരം നടക്കുന്നത്.
രണ്ടു ദിവസത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തു.
ബിഎസ്ഇയിലെ 879 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 998 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എല്‍ആന്റ്ടി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സിപ്ല, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ഐടിസി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ടിസിഎസ്, വേദാന്ത, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.