മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തിന്റെ തുടക്കം.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 156 പോയന്റ് നഷ്ടത്തില്‍ 29264ലിലും നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 9060ലുമെത്തി.
ബിഎസ്ഇയിലെ 990 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 978 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.