Stock market down

മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 25,744ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 7828ലുമാണ് വ്യാപാരം നടക്കുന്നത്.

326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 223 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബജാജ് ഓട്ടോ, വേദാന്ത, ടിസിഎസ്, എംആന്റ്എം, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലും എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, മാരുതി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലുമാണ്.

Top