ഓഹരി വിപണി തിരിച്ചുകയറി ; ജൂലായില്‍ നിക്ഷേപകര്‍ പിന്‍വലിച്ചത് 3,500 കോടി രൂപ

ഹരി മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ജൂലായ് മാസത്തില്‍ 3,500 കോടിയ്ക്കും 4000 കോടി രൂപയ്ക്കുമിടയിലാണ് നിക്ഷേപം പിന്‍വലിച്ചത്. നാലുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയുംതുക ഒരുമാസം ഓഹരി ഫണ്ടില്‍നിന്ന് പിന്‍വലിക്കുന്നത്.

ഹൈബ്രിഡ് ഫണ്ടുകളും ഈ വിഭാഗത്തില്‍പ്പെടും. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയതോടെയാണ് നിക്ഷേപകര്‍ വ്യാപകമായി പണം പിന്‍വലിച്ചത്. ജൂണില്‍ 240 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗങ്ങളിലെ ഫണ്ടുകളിലെത്തിയത്.

ആര്‍ബിട്രേജ്, ബാലന്‍സ്ഡ് അഡ്വാന്റേജ്, ഡൈനാമിക് അസറ്റ് അലോക്കേഷന്‍ തുടങ്ങിയ ഫണ്ടുകളില്‍നിന്നായി 3,000 കോടി രൂപയുടെ നിക്ഷേപവും പിന്‍വലിക്കപ്പെട്ടു.

Top