ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 225 പോയിന്റ് നേട്ടത്തില്‍

sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 573 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. സിപ്ല, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഒഎന്‍ജിസി, ഗെയില്‍, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top