ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം ; സെന്‍സെക്‌സ് 37 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 37 പോയിന്റ് ഉയര്‍ന്ന് 33,812ലും നിഫ്റ്റി 8 പോയിന്റ് നേട്ടത്തില്‍ 10,386ലുമാണ് വ്യാപാരം നടക്കുന്നത്.

ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

സിപ്ല, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ലുപിന്‍, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top