ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം ; സെന്‍സെക്‌സ് 168 പോയന്റ് ഉയര്‍ന്നു

sensex

മുംബൈ: തുടര്‍ച്ചയായി നാല് വ്യാപാര ദിനങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 168 പോയിന്റ് ഉയര്‍ന്ന് 33,872ലും നിഫ്റ്റി 46 പോയിന്റ് നേട്ടത്തില്‍ 10,407ലുമാണ് വ്യാപാരം നടക്കുന്നത്.

ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ലുപിന്‍, എച്ച്ഡിഎഫ്‌സി, വിപ്രോ, ഐടിസി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സിപ്ല, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top