നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഓഹരി സൂചികകളില്‍ ഇടിവ്‌

stock-market

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ നേട്ടം കുറഞ്ഞു. സെന്‍സെക്‌സ് 86 പോയിന്റ് ഉയര്‍ന്ന് 34,387ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തില്‍ 10,569ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 746 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, വേദാന്ത, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം സണ്‍ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ഐടിസി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Top