മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 112 പോയന്റ് ഉയര്‍ന്ന് 34,268ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 10,534ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 722 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, വേദാന്ത, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.