stock-market-global-selloff

മുംബൈ: ആഗോള വിപണികളിലുണ്ടായ വില്പന സമ്മര്‍ദ്ദത്തില്‍ ആഭ്യന്തര വിപണികളും കനത്ത നഷ്ടത്തിലായി.

സെന്‍സെക്‌സ് 443.71 പോയന്റ് നഷ്ടത്തില്‍ 28353.54ലിലും നിഫ്റ്റി 151.10 പോയന്റ് താഴ്ന്ന് 8715.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജൂണ്‍ 24നുശേഷം ഒരൊറ്റദിവസം ഇത്രയും തകര്‍ച്ചയുണ്ടാകുന്നത് ഇതാദ്യമാണ്.

ബിഎസ്ഇയിലെ 689 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2031 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടിസി, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടംനേരിട്ടത്. അതേസമയം, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി.

Top