മുംബൈ : ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 251.12 പോയിന്റ് നേട്ടത്തില്‍ 34843.51ലും, നിഫ്റ്റി 60.20 പോയിന്റ് ഉയര്‍ന്ന് 10,741.50ലുമെത്തിയാണ് വിപണി ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1416 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എച്ച്‌ഡിഎഫ്സി ആറുശതമാനത്തിലേറെയാണ് നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയന്റ്സ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഐടിസി, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലായിരുന്നു.
എന്നാൽ ഹീറോ മോട്ടോര്‍കോര്‍പ്,ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്,ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, സണ്‍ഫാര്‍മ, വിപ്രോ, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.