സെന്‍സെക്‌സ് 162 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 162.35 പോയിന്റ് താഴ്ന്ന് 34,184.04ലിലും നിഫ്റ്റി 61.40 പോയിന്റ് നഷ്ടത്തില്‍ 10,492.90ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

വേദാന്ത, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമയിരുന്നു.

Top