മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 71.07 പോയിന്റ് താഴ്ന്ന് 33,703.59ലും നിഫ്റ്റി 18 പോയിന്റ് നഷ്ടത്തില്‍ 10,360.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒഎന്‍ജിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, സിപ്ല, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.