ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം ; സെന്‍സെക്‌സില്‍ 102 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 102 പോയിന്റ് നഷ്ടത്തില്‍ 33,214ലിലും നിഫ്റ്റി 41 പോയിന്റ് താഴ്ന്ന് 10,208ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, വേദാന്ത, റിലയന്‍സ്, സണ്‍ ഫാര്‍മ, ഐടിസി, ആക്‌സിസ് ബാങ്ക്, സിപ്ല, പവര്‍ ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top