മുംബൈ: ഓഹരി വിപണിയില്‍ നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 51.56 പോയന്റ് നേട്ടത്തില്‍ 26,117.85ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 23.55 പോയന്റ് താഴ്ന്ന് 7931.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അടിസ്ഥാന നിരക്കുകള്‍ നിര്‍ണയിക്കുന്നതിന് പുതിയരീതി കൊണ്ടുവരുമെന്ന നിരീക്ഷണം ബാങ്ക് ഓഹരികളെ ബാധിച്ചു.
1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1299 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ലുപിന്‍, ടാറ്റ സ്റ്റീല്‍, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.