ഓഹരി വിപണിയില്‍ നേട്ടം ; സെന്‍സെക്‌സ് 274 പോയിന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 274 പോയിന്റ് നേട്ടത്തില്‍ 38526ലും, നിഫ്റ്റി 83 പോയിന്റ് ഉയര്‍ന്ന് 1164ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎഎസ്‌ഇയിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 299 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടൈറ്റന്‍ കമ്പനി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രാടെല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചത് വിപണിയെ സ്വാധീനിച്ചു.

Top