സെന്‍സെക്സ് 185.51 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 185.51 പോയന്റ് നേട്ടത്തില്‍ 40,469.70ലും നിഫ്റ്റി 55.60 പോയന്റ് ഉയര്‍ന്ന് 11,940.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപകര്‍ താല്‍പര്യം കാണിച്ചത്.

ബിഎസ്ഇയിലെ 1140 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1371 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികള്‍ക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, സിപ്ല, എസ്ബിഐ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എംആന്റ്എം,സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ടിസിഎസ്, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top