മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 124 പോയിന്റ് താഴ്ന്ന് 33,050ലും നിഫ്റ്റി 56 പോയിന്റ് നഷ്ടത്തില്‍ 10,128ലുമെത്തി. നിഫ്റ്റി മിഡ് ക്യാപ് സൂചിക 146 പോയിന്റ് നഷ്ടത്തിലാണ്.
വിപ്രോ, ടെക് മഹീന്ദ്ര, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1179 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സിപ്ല, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എസ്ബിഐ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.